Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Women

കേ​ര​ള വ​നി​താ ഫു​ട്ബാ​ൾ ലീ​ഗ് ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക്

തൃ​​ശൂ​​ർ: കേ​​ര​​ള വ​​നി​​താ ഫു​​ട്ബാ​​ൾ ലീ​​ഗി​​ൽ പ​​രാ​​ജ​​യ​​മ​​റി​​യാ​​ത്ത കു​​തി​​പ്പു​​മാ​​യി ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്കു വീ​​ണ്ടും കി​​രീ​​ട​​നേ​​ട്ടം. ആ​​വേ​​ശ​​ക​​ര​​മാ​​യ ഫൈ​​ന​​ലി​​ൽ ലോ​​ർ​​ഡ്സ് എ​​ഫ്എ കൊ​​ച്ചി​​യെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ അ​​ഞ്ചു ഗോ​​ളു​​ക​​ൾ​​ക്കു ത​​ക​​ർ​​ത്താ​​ണ് ഗോ​​കു​​ലം കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്.

2023-24 സീ​​സ​​ണി​​ലെ ഫൈ​​ന​​ലി​​ലേ​​റ്റ പ​​രാ​​ജ​​യ​​ത്തി​​നു പ​​ക​​രം​​ചോ​​ദി​​ക്കാ​​നി​​റ​​ങ്ങി​​യ കൊ​​ച്ചി​​ക്ക്, ഗോ​​കു​​ല​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​നു​​മു​​ന്നി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​യി​​ല്ല. ഈ ​​സീ​​സ​​ണി​​ൽ ഫൈ​​ന​​ൽ ഉ​​ൾ​​പ്പെ​​ടെ ക​​ളി​​ച്ച പ​​ത്തു മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ച്ചാ​​ണ് ഗോ​​കു​​ല വ​നി​ത​ക​ൾ ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. ഗോ​കു​ല​ത്തി​ന്‍റെ നാ​​ലാം​ കി​​രീ​​ട​നേ​ട്ടം.

മ​​ത്സ​​ര​​ത്തി​​ന്‍റെ 17-ാം മി​​നി​​റ്റി​​ൽ ലൗ​​റെം​​ബാം മേ​​ന​​കാ​​ദേ​​വി​​യി​​ലൂ​​ടെ ഗോ​​കു​​ലം അ​​ക്കൗ​​ണ്ട് തു​​റ​​ന്നു. മു​​സ്കാ​​ൻ ന​​ൽ​​കി​​യ പാ​​സ് സ്വീ​​ക​​രി​​ച്ച് ബോ​​ക്സി​​നു പു​​റ​​ത്തു​​നി​​ന്ന് മേ​​ന​​കാ​​ദേ​​വി തൊ​​ടു​​ത്ത ഷോ​​ട്ട് കൊ​​ച്ചി പ്ര​​തി​​രോ​​ധ​​താ​​ര​​ത്തി​​ന്‍റെ ദേ​​ഹ​​ത്തും ഗോ​​ളി ആ​​ര​​തി​​യു​​ടെ കൈ​​യി​​ലും​​ത​​ട്ടി വ​​ല​​യി​​ൽ ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു (1-0).

22-ാം മി​​നി​​റ്റി​​ൽ ബോ​​ക്സി​​നു​​ള്ളി​​ൽ വ​​ച്ച് ഷി​​ൽ​​ജി ഷാ​​ജി തൊ​​ടു​​ത്ത ഷോ​​ട്ട് ഗോ​​ൾ​​കീ​​പ്പ​​റെ കീ​​ഴ​​ട​​ക്കി വ​​ല​യി​ൽ. 37-ാം മി​​നി​​റ്റി​​ൽ ആ​​ര്യ​​യി​​ലൂ​​ടെ ഗോ​​കു​​ലം മൂ​​ന്നാം​​ഗോ​​ളും നേ​​ടി. മേ​​ന​​കാ​​ദേ​​വിയുടെ കോ​​ർ​​ണ​​ർ കി​​ക്കി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ആ​​ര്യ​​യു​​ടെ ഗോ​​ൾ.

59-ാം മി​​നി​​റ്റി​​ൽ ഷി​​ൽ​​ജി ഷാ​​ജി​​യു​​ടെ പാ​​സി​​ൽ നി​​ന്ന് ആ​​ര്യ ത​​ന്‍റെ ര​​ണ്ടാം​​ഗോ​​ളും ടീ​​മി​​ന്‍റെ നാ​​ലാം​​ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. 85-ാം മി​​നി​​റ്റി​​ൽ അ​​ലീ​​ന വ​​ലം​​കാ​​ലു​​കൊ​​ണ്ട് തൊ​​ടു​​ത്ത ത​​ക​​ർ​​പ്പ​​ൻ ലോം​​ഗ് റേ​​ഞ്ച​​ർ ലോ​ഡ്സി​ന്‍റെ ഗോ​​ൾ​​പോ​​സ്റ്റി​​ലേ​​ക്കു പ​​റ​​ന്നി​​റ​​ങ്ങി.

Latest News

Corehub Up